
ജിദ്ദ: ജനുവരി ഒന്നു മുതല്‍ ജ്യൂസ് കടകള്‍, റസ്റ്റാറന്റുകള്‍, കോഫിഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കൃത്രിമമധുരം, അതിന്റെ സ്രോതസ്സുകളോ (തേന്‍, ഗ്ലൂക്കോസ്, സിറപ്പ് തുടങ്ങിയവ) ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി വ്യക്തമാക്കി.
ഫ്രഷ് ജൂസുകള്‍, ജ്യൂസ് മിശ്രിതങ്ങള്‍, പാനീയങ്ങള്‍ എന്നിവയില്‍ കളറുകള്‍, പൊടികള്‍ ചേര്‍ക്കുന്നതും, ജൂസ് കൂട്ടുകളില്‍ സോഫ്റ്റ് ഡ്രിങ്സുകള്‍ ഉപയോഗിക്കുന്നതും നിരോധിക്കും. സംസ്കരിച്ച ഭക്ഷണങ്ങളില്‍ ഹൈഡ്രോ ജനറേറ്റഡ് ഓയിലുകളുടെ ഉപയോഗവും നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.