Currency

അല്‍ ബിദ പാര്‍ക്കിലെ ബാര്‍ബിക്യൂ പോയന്റുകള്‍ ഉപയോഗിക്കാന്‍ ഇനി ഫീസ് നല്‍കണം

സ്വന്തം ലേഖകന്‍Friday, August 30, 2019 3:35 pm

ദോഹ: ഖത്തറിലെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നായ അല്‍ ബിദ്ദ പാര്‍ക്കിലെ ബാര്‍ബിക്യൂ പോയന്റുകള്‍ ഉപയോഗിക്കാന്‍ ഇനി മുതല്‍ ഫീസടക്കണം. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പാര്‍ക്കിലെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ബാര്‍ബിക്യൂ സംവിധാനത്തിന് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് മണിക്കൂര്‍ നേരത്തേക്ക് 50 റിയാല്‍ എന്ന തോതിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന മാത്രമേ ഫീസ് അടക്കാന്‍ സാധിക്കുകയുള്ളൂ. നേരിട്ട് പണമായി ഫീസ് സ്വീകരിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബാര്‍ബിക്യൂ പോയന്റുകള്‍ ബുക്ക് ചെയ്യുന്നതിന് നേരത്തേ പാര്‍ക്കിലുള്ള അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിലെത്തി പണമടക്കാം. ബുക്കിങ്ങിനായി പാര്‍ക്കിലെ വിവിധ ഭാഗങ്ങളില്‍ പുതിയ ഓഫിസുകള്‍ ആരംഭിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ബുക്ക് ചെയ്ത ബാര്‍ബിക്യൂ കേന്ദ്രത്തിലേക്ക് എത്തുന്നതിന് മുമ്പായി ബുക്കിങ് രസീത് സെക്യൂരിറ്റിയെ കാണിച്ച് ഉറപ്പുവരുത്തണം. രാവിലെ ആറ് മുതല്‍ 10 വരെയും 11 മുതല്‍ മൂന്നു വരെയും വൈകീട്ട് നാല് മുതല്‍ എട്ടു വരെയും ഒമ്പത് മുതല്‍ പാര്‍ക്ക് അടക്കുന്നത് വരെയുമാണ് നിശ്ചിയിക്കപ്പെട്ട സമയങ്ങള്‍.

അല്‍ബിദ്ദ, റുമൈല ഏരിയകളിലുള്ളവര്‍ക്ക് 44287709 എന്ന നമ്പറില്‍ പാര്‍ക്ക് ഓഫിസിലോ വാദി സൈല്‍ ഏരിയയിലുള്ളവര്‍ക്ക് 44287777 നമ്പറില്‍ ഇന്‍ഫോ സെന്ററിലോ ബുക്കിങ്ങിനായി വിളിക്കാം. ഇതിന് പുറമേ, ബാര്‍ബിക്യു പോയന്റിലെത്തുന്നവര്‍ പാലിക്കേണ്ട നിയമാവലിയും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x