
റിയാദ്: സൗദി ദേശീയ ദിനാവധി സ്വകാര്യ മേഖലയില്‍ ഒരു ദിവസം. ദേശീയ ദിനമായ സെപ്തംബര്‍ 23ന് രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും അവധി നല്‍കിയിരിക്കണമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ തുടര്‍ച്ചയായ നാല് ദിനങ്ങളാണ് ദേശീയ ദിനത്തോടനുബന്ധിച്ച അവധി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ വാരാന്ത്യ അവധി ഉല്‍പ്പെടെ തുടര്‍ച്ചയായ നാല് ദിനങ്ങള്‍ അവധിയായിരിക്കും. ദേശീയ ദിനത്തിന്റെ തൊട്ട് മുമ്പുള്ള ദിനം കൂടി അവധി നല്‍കിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിനം അവധി അനുവദിച്ചിരിക്കുന്നത്. എണ്‍പത്തിയൊമ്പതാമത് ദേശീയ ദിനമാണ് രാജ്യം കൊണ്ടാടാന്‍ ഒരുങ്ങുന്നത്.
ദേശീയ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുക. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ഒരു മാസക്കാലം നീണ്ട് നല്‍ക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും. വര്‍ണാഭമായ പരിപാടികളില്‍ സ്വദേശി കലാകാരന്‍മാരോടൊപ്പം വിദേശി കലാകാരന്‍മാരും അരങ്ങിലെത്തും. ഇത്തവണ ഹിജ്റ വര്‍ഷാരംഭത്തില്‍ ദേശീയ ദിനം എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.