
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചത് നാനൂറിലധികം നിര്‍മ്മാണ കമ്പനികള്‍. ഊര്‍ജ വ്യവസായ ധാതുവിഭവ മന്ത്രാലയത്തിന് കീഴിലാണ് കഴിഞ്ഞ വര്‍ഷം പുതിയ ലൈസന്‍സുകള്‍ അനുവദിച്ചത്. നാനൂറ്റി പത്തൊന്‍പത് നിര്‍മ്മാണ ഫാക്ടറികള്‍ പുതുതായി ആരംഭിക്കുന്നതിനാണ് ലൈസന്‍സുകള്‍. പുതിയ സ്ഥാപനങ്ങള്‍ വഴി ഇരുപത്തിനാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു.
കഴിഞ്ഞ ദിവസം സൗദി അറേബ്യന്‍ മോണിറ്ററിംഗ് ഏജന്‍സി അഥവാ സാമ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്ത് അനുവദിച്ച പുതിയ സംരഭങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വഴി പതിനാലെ ദശാംശം മൂന്ന് ബില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപം നടന്നതായും സാമാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യത്യസ്ത മേഖലകളിലായാണ് നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിച്ചത്.
രാജ്യത്തെ നിര്‍മ്മാണ ഫാക്ടറികളുടെ ആകെ എണ്ണം എണ്ണായിരത്തി നാനൂറ്റി നാല്‍പ്പത്തിരണ്ടായി ഉയര്‍ന്നു. ഇവിടങ്ങളില്‍ ജോലിയെടുക്കുന്ന ജീവനക്കാരുടെ എണ്ണം ആറ് ലക്ഷത്തി പതിനയ്യായിരം കടന്നതായും റിപ്പോര്‍ട്ട് പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.