
ദോഹ: ഉറീഡു മണി ഉപഭോക്താക്കള്‍ക്ക് ഇനി 60 സെക്കന്റിനുള്ളില്‍ ഇന്ത്യയിലേക്ക് ബാങ്ക് അക്കൗണ്ട് വഴി പണം മാറ്റാം. ഉറീഡു മണി ആപ്ലിക്കേഷനിലൂടെ ഗള്‍ഫ് എക്സ്ചേഞ്ച് വഴിയാണ് ബാങ്ക് ട്രാന്‍സ്ഫര്‍ സാധ്യമാകുക. പണവിനിമയ സ്ഥാപനമായ ഗള്‍ഫ് എക്സ്ചേഞ്ചും ഉറീഡു മണിയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തിയാണ് പുതിയ സംവിധാനം.
ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പുതിയ സംവിധാനത്തിലൂടെ പണം അയയ്ക്കാനാവുക. ഉറീഡു മണി ആപ്പിലൂടെ മൊബൈല്‍ വഴി തന്നെ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്കു പണം അയയ്ക്കാം. ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും സേവനം ലഭിക്കും. ഉറീഡു മണിയുമായി സഹകരിക്കുന്ന ഇന്ത്യന്‍ ബാങ്കുകളുടെ പട്ടിക ooredoo.qa/gulf എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.