Currency

സ്വകാര്യ കമ്പനികളെ ഇ-വിസ സമ്പ്രദായത്തിലേക്ക് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ ആര്‍.ഒ.പി ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, September 11, 2019 6:49 pm
evisa

മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ കമ്പനികളെ ഇ-വിസ സമ്പ്രദായത്തിലേക്ക് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ റോയല്‍ ഒമാന്‍ പൊലീസ് ആരംഭിച്ചു. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ വിവിധ ശാഖകള്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുന്നത്. ചേംബര്‍ മുഖേനയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പരിചയപ്പെടുത്തുന്നതിനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ മസ്‌കത്ത്, അല്‍വുസ്ത, സൂര്‍, ഇബ്ര, നിസ്‌വ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇ-വിസ സംവിധാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഉടന്‍തന്നെ തൊഴില്‍ വിസയും ഇലക്‌ട്രോണിക് രീതിയിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍.ഒ.പി നടത്തുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ തൊഴില്‍ വിസക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കമ്പനി അധികൃതര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്റ്‌സ് ഓഫിസ് സന്ദര്‍ശിക്കേണ്ടിവരില്ലെന്ന് ആര്‍.ഒ.പി അറിയിച്ചു. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ഇ-വിസ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം തുടക്കംമുതലേ തൊഴില്‍ വിസക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കും. പഴയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്റ്‌സ് ഡയറക്ടറേറ്റ് ജനറലിന്റെ ഏറ്റവുമടുത്ത ഓഫിസില്‍ പോയി വാണിജ്യ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. തുടര്‍ന്ന് https://evisa.rop.gov.om ല്‍ പോയി ഇലക്‌ട്രോണിക് വിസ സംവിധാനത്തില്‍ യൂസര്‍ ഐ.ഡി ഉണ്ടാക്കണം. പിന്നീട് അപേക്ഷ സമര്‍പ്പിക്കുന്നതടക്കം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x