Currency

സണ്‍റൈസ് സ്‌കൂളില്‍ റോബട്ടിക് ലബോറട്ടറി ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, September 12, 2019 1:13 pm

അബുദാബി: സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളില്‍ റോബോട്ടിക് ലബോറട്ടറി ആരംഭിച്ചു. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സാങ്കേതിക ശാസ്ത്രം, ഗണിതം, സാങ്കേതികം, എന്‍ജിനീയറിങ് വിഷയങ്ങളില്‍ അവഗാഹമുള്ള കുട്ടികളെയാണ് റോബട്ടിക് പഠനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റെം എജ്യുക്കേഷന്‍ നേരത്തേ തന്നെ നല്‍കിവരുന്നുണ്ടെങ്കിലും ഇതിനായി ലബോറട്ടറി സജ്ജമാക്കിയത് ഈയിടെയാണ്. വിദ്യകളിലേക്കു വിദ്യാര്‍ഥികളെ നയിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പ്രിന്‍സിപ്പല്‍ ഠാക്കൂര്‍ മുല്‍ചന്ദാനി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഇതിനോടകം തന്നെ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചതായും ഠാക്കൂര്‍ പറഞ്ഞു. അജ്മാന്‍ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ റോബട്ടിക് മത്സരത്തില്‍ ഒന്നും മൂന്നൂം സ്ഥാനങ്ങള്‍ നേടിയത് സണ്‍റൈസ് സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു. കിവി ടെക്‌നോളജീസ് ആണ് ഇവര്‍ക്ക് ആവശ്യമായ സ്റ്റെം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

നിര്‍മിത ബുദ്ധി ഉപയോഗിച്ച് സ്മാര്‍ട്ട് ടോള്‍ ഗേറ്റ് തയാറാക്കിയത് കിരണ്‍, ക്രിസ്റ്റോ, സുഹുറത്ത്, ദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ്. പേപ്പര്‍ ഫ്‌ലൈറ്റ് ലോഞ്ചര്‍, ദൂരം അളക്കാനുള്ള ഉപകരണം, സ്മാര്‍ട് മാലിന്യപ്പെട്ടി, ഫെയ്‌സ് ഡിറ്റക്ഷന്‍ തുടങ്ങി വിദ്യാര്‍ഥികള്‍ കണ്ടെത്തിയ നൂതന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x