
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കുറഞ്ഞതോടെ നേരിട്ട് വെയില് കൊള്ളുന്ന ജോലികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു. ജൂണ്‍ പതിനഞ്ചു മുതലാണ് മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 മുതല്‍ 3 മണി വരെയായിരുന്നു നിയന്ത്രണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് പിന്നാലെ താപ നില കുറയുന്നുണ്ട്.
വരണ്ട കാലാവസ്ഥ ശക്തമായതോടെ അമ്പത് ഡിഗ്രി പിന്നിട്ടിരുന്നു ഇത്തവണ. തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ശക്തമായ ചൂട് അനുഭവപ്പെട്ടു. 49 ഡിഗ്രി വരെയെത്തിയിരുന്നു റിയാദിലെ താപനില. എന്നാല്‍ അടുത്തയാഴ്ചയോടെ ചൂട് കുറഞ്ഞു തുടങ്ങും.
അടുത്ത മാസം രണ്ടാം വാരത്തോടെ കൊടും തണുപ്പിലേക്കും പ്രവേശിക്കും. ഇതിനിടെ ഉയര്‍ന്ന മേഖലകളില്‍ മഴയും തണുത്ത കാലാവസ്ഥയും തുടരുകയാണ്. തലസ്ഥാനത്തുള്‍പ്പെടെ അടുത്ത വ്യാഴാഴ്ച പൊടിക്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.