Currency

സൗദി ദേശീയ ദിനാഘോഷം; വന്‍ ഓഫറുകളുമായി വിമാനക്കമ്പനികള്‍

സ്വന്തം ലേഖകന്‍Friday, September 20, 2019 1:30 pm

റിയാദ്: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വന്‍ ഓഫറുകളുമായി സൗദിയിലെ വിമാനകമ്പനികള്‍. ഫ്ളൈനാസ് ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 49 റിയാല്‍ മുതലും, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതലുമാണ് ചാര്‍ജ് ഈടാക്കുന്നത്. ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 209 റിയാല്‍ മുതല്‍ 609 റിയാല്‍ വരെ മാത്രമേ വണ്‍വേ യാത്രക്ക് ഈടാക്കുന്നുള്ളു.മുഴുവന്‍ ബുക്കിംഗുകള്‍ക്കും 20 ശതമാനം ഇളവുമായി സൗദി എയര്‍ലൈന്‍സും രംഗത്തുണ്ട്. സെപ്തംബര്‍ 23നാണ് സൗദിയുടെ ദേശീയ ദിനാഘോഷം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഫ്ളൈനാസിന്റെ ആനുകൂല്ല്യം ലഭിക്കുക. ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ 18വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്ല്യം ഉപയോഗപ്പെടുത്താം. വ്യാഴം, ശനി ദിവസങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എക്കണോമി ക്ലാസുകളില്‍ നേരിട്ട് യാത്രചെയ്യുന്നവര്‍ക്ക് മാത്രമേ ഫ്ളൈനാസിന്റെ ആനുകൂല്ല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ.

ഈ മാസം 17 മുതല്‍ 30 വരെയുള്ള ബുക്കിംഗുകള്‍ക്ക് 20ശതമാനം വരെയാണ് സൗദിയ നല്‍കുന്ന ഇളവ്. ഇത് പരമാവധി 3000 റിയാല്‍ വരെ ലഭിക്കും. ഈ മാസം 17 മുതല്‍ ഡിസംബര്‍ 31 വരെ ഇതില്‍ യാത്രചെയ്യുവാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x