Currency

യുഎഇ തണുപ്പിലേക്ക്; മൂടല്‍മഞ്ഞിനും സാധ്യത

സ്വന്തം ലേഖകന്‍Wednesday, September 25, 2019 12:47 pm

അബുദാബി: യുഎഇ തണുപ്പിലേക്ക്. അടുത്ത 5 ദിവസങ്ങളില്‍ ചൂട് കുറയുമെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ ഭാഗങ്ങളിലെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലുമായിരിക്കും മൂടല്‍മഞ്ഞ് അനുഭവപ്പെടുക.

ഇന്നും നാളെയും വെള്ളിയാഴ്ചയും തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. മണിക്കൂറില്‍ 20 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് നേരിയ മഴയ്ക്കും സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x