
തിരുവനന്തപുരം: നോര്‍ക്ക റൂട്സിനെക്കുറിച്ചുള്ള വാര്‍ത്തകളും അറിയിപ്പുകളും ഇനി വാട്‌സാപ്പ് വഴിയും. നിങ്ങളുടെ വാട്സാപ്പില്‍ ലഭിക്കുന്നതിന് +918138087773 എന്ന നമ്പറിലേക്ക് ‘hi’ എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും ചേര്‍ത്ത് അയക്കുകയാണ് വേണ്ടത്. നോര്‍ക്കാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും സുതാര്യമായി, കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്തിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സംവിധാനം എല്ലാ പ്രവാസി സുഹൃത്തുക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മറ്റുള്ളവര്‍ക്ക് എത്തിച്ച് നല്‍കാന്‍ ശ്രമിക്കണമെന്നും നോര്‍ക്ക റൂട്സ് അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.