
റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ നടപ്പാക്കുന്ന ലെവി ഇളവ് വിദേശ തൊഴിലാളികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ആശ്രിത ലെവിയില്‍ മാറ്റമുണ്ടാകില്ലെന്നും വ്യവസായ- ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു. കുടുംബങ്ങളുടെ ലെവിയില്‍ ഇളവുണ്ടാകുമെന്ന തരത്തില്‍ വ്യാപകമായ പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
രാജ്യത്തെ ആഭ്യന്തര ഉത്പാദന മേഖലയില്‍ മത്സരമുള്ള ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്കും ലെവി ഇളവ് ബാധകമാവില്ല. വിദേശ കമ്പനികളുമായുള്ള മത്സരക്ഷമത ഉയര്‍ത്താനാണ് ലെവി ഇളവ് നല്‍കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.