
അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ മന്ത്രിസഭാ തീരുമാനം. ബാങ്കുകള്‍, വ്യോമമേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രഥമ തീരുമാനം. സ്വകാര്യ മേഖലയില്‍ 160 തസ്തികകള്‍ സ്വദേശികള്‍ക്കായി പരിമിതപ്പെടുത്താനും കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കൂടാതെ 18,000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹമിന്റെ ഫണ്ടിനും മന്ത്രിസഭായോഗം അംഗീകാരവും നല്കി. നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സ്വദേശിവത്കരണത്തിനു സഹായകമായി വിനിയോഗിക്കും. സ്വദേശികള്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്കി അവരെ തൊഴിലിനു പ്രാപ്തമാക്കും. പ്രതിവര്‍ഷം 8000 പേരെ സ്വകാര്യ മേഖലയില്‍ നിയമിക്കാനാവശ്യമായ തൊഴില്‍ പരിശീലനം നല്‍കാനാണ് തീരുമാനം.
സ്വകാര്യ മേഖലയില്‍ തുല്യത നല്കുന്ന വിധം നിയമഭേദഗതിയുണ്ടാകും. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തുന്ന 160 തസ്തികകളില്‍ കൂടുതലും അഡ്മിനിസ്ട്രേഷന്, സൂപ്പര്‍വൈസിങ് തസ്തികകളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.