Currency

കുവൈത്ത് സ്‌കൂള്‍ കന്റീനുകളില്‍ സോഫ്റ്റ് ഡ്രിങ്ക് നിരോധിച്ചു

സ്വന്തം ലേഖകന്‍Monday, September 30, 2019 1:59 pm

കുവൈത്ത് സിറ്റി: സ്‌കൂള്‍ കന്റീനുകളില്‍ സോഫ്റ്റ് ഡ്രിങ്ക് വില്‍പന കുവൈത്ത് നിരോധിച്ചു. കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു പോഷകാഹാരം ലഭ്യമാക്കുന്നതിനു മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.

പോഷകാഹാര അതോറിറ്റി, കുവൈത്ത് മീല്‍സ് ആന്‍ഡ് ബേക്കേഴ്‌സ് എന്നിവയുമായി സഹകരിച്ച് പോഷകാഹാരം ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച്, സ്‌കൂള്‍ കന്റീനുകളിലേക്ക് മിതമായ നിരക്കില്‍ കുവൈത്ത് മീല്‍സ് ആന്‍ഡ് ബേക്കേഴ്‌സ് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x