
റിയാദ്: സൗദിയിലേക്ക് ഓണ്‍ലൈന്‍ വിസയില്‍ വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങി. 49 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏര്‍പ്പെടുത്തിയത്. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 2030ഓടെ രാജ്യത്തേക്ക് 100 മില്ല്യണ്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ഒരു മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം പുതിയ വിസയില്‍ ടൂറിസ്റ്റുകള്‍ രാജ്യത്തെത്തി തുടങ്ങി. വിസ ഡോട്ട് വിസിറ്റ്സൗദി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ വഴി വിസക്കുള്ള അപേക്ഷ സമര്‍പ്പിച്ച് പണമടച്ചാല്‍ ഇമെയിലില്‍ വിസ ലഭിക്കും. സിങ്കിള്‍ എന്‍ട്രി വിസയില്‍ വരുന്നവര്‍ക്ക് 30 ദിവസം രാജ്യത്ത് തങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒന്നിലധികം തവണ രാജ്യം സന്ദര്‍ശിക്കാം.
അതേസമയം 90 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചായി തങ്ങാന്‍ അനുവാദമില്ല. ടൂറിസ്റ്റ് വിസയിലെത്തുന്ന വിശ്വാസികള്‍ക്ക് ഉംറ ചെയ്യുന്നതിനും മദീന സന്ദര്‍ശനത്തിനും അനുമതിയുണ്ടായിരിക്കും. വനിതകള്‍ക്ക് ഹജ്ജ് സീസണിലൊഴികെ ബന്ധുക്കളായ പുരുഷന്മാരില്ലാതെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.