Currency

ഗാര്‍ഹിക തൊഴിലാളികളെ നാടുകടത്തിയാല്‍ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം; നടപടി കര്‍ശനമാക്കി കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, October 3, 2019 4:42 pm

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ നാടുകടത്തിയതിനുള്ള തുക സ്‌പോണ്‍സറില്‍ നിന്ന് ഈടാക്കാനുള്ള നടപടി കര്‍ശനമാക്കി ആഭ്യന്തരമന്ത്രാലയം. തൊഴില്‍/താമസാനുമതി നിയമ ലംഘനം, കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെടല്‍, ഒളിച്ചോട്ടത്തിന് പരാതി തുടങ്ങിയ സാചര്യങ്ങളില്‍ നാടുകടത്തുന്ന വിദേശികളുടെ വിമാനയാത്രാ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം.

നാടുകടത്തല്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഫണ്ടില്‍നിന്ന് തുക ചെലവാക്കി ടിക്കറ്റ് നല്‍കുന്ന സാഹചര്യമുണ്ട്. എന്നാല്‍ അത്തരം കേസുകളില്‍ സ്‌പോണ്‍സറില്‍ നിന്നു പിന്നീട് തുക ഈടാക്കുന്ന നടപടിയാണ് കര്‍ശനമാക്കുന്നത്. എല്ലാ ഗവര്‍ണറേറ്റുകളിലെയും സിറ്റിസന്‍സ് സര്‍വീസ് സെന്ററുകളിലെ കംപ്യൂട്ടര്‍ ശൃംഖലയുമായി സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ബന്ധിപ്പിക്കും.

ഗാര്‍ഹിക തൊഴിലാളികളെ കയറ്റി അയച്ചതിനുള്ള തുക കുടിശ്ശികയായാല്‍ എല്ലാ ഇടപാടുകളും മരിവിപ്പിക്കാനാണ് പദ്ധതി. തുക മന്ത്രാലയത്തില്‍ അടച്ചാല്‍ മാത്രമാകും ഇടപാടുകള്‍ പുനഃസ്ഥാപിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x