
റിയാദ്: ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ ഒരു മുറിയില്‍ കഴിയാം. മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സൗദി ഭരണകൂടം വിദേശ സഞ്ചാരികള്‍ക്കായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമെന്ന നിലക്കാണ് സൗദിയില്‍ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഒന്നിച്ചുതാമസിക്കുന്നതിനു വിലക്കുള്ളത്.
എന്നാല്‍, ഈ വിലക്ക് വിദേശികള്‍ക്കു മാത്രമായി ഇപ്പോള്‍ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.