
അല്‍ ഖോബാര്‍: കേരളത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികളെ സഹായിക്കാനായി സൗദിയില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 15 ന് അല്‍ ഖോബാറില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ ഐ എം വിജയന്‍ ഉള്‍പ്പെടയുള്ള താരങ്ങള്‍ പങ്കെടുക്കും.
വിജയന് പുറമേ മുന്‍ കേരള ക്യാപ്റ്റന്‍ ആസിഫ് സഹീര്‍, ഇന്ത്യന്‍ താരം സഹല്‍ അബ്ദുല്‍ സമദ്, അനസ് എടത്തൊടിക, മുഹമ്മദ് റാഫി, അബ്ദുല്‍ ഹക്ക്, കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുല്‍ തുടങ്ങിയ താരങ്ങളും അല്‍ഖോബാറിലെ റാഖ മെയിന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ ഷൈജു ദാമോദര്‍ കമന്റേറ്ററായിരിക്കും. വിജയികള്‍ക്ക് നിഹാന്‍ നജീം മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കും.
മത്സരത്തോടു അനുബന്ധിച്ചു കിഴക്കന്‍ പ്രവിശ്യയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രത്യേക കലാ പരിപാടികളും അരങ്ങേറും. ചടങ്ങില്‍ മുഖ്യാതിഥിയായി പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സംബന്ധിക്കും. പ്രവേശനം സൗജന്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മത്സരം കാണുവാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.