ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് മരവിപ്പിക്കൽ, വാഹനം കണ്ടുകെട്ടൽ തുടങ്ങിയ കഠിനനിയമ നടപടികൾ കൊണ്ട് വരാനാണ് ആലോചന.
കുവൈറ്റ് സിറ്റി: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് മരവിപ്പിക്കൽ, വാഹനം കണ്ടുകെട്ടൽ തുടങ്ങിയ കഠിനനിയമ നടപടികളാണ് മുന്നോട്ട് വെക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഅ് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഫത്വ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനു ശേഷം നിയമം പ്രാബല്യത്തിൽ വരും. എല്ലാ നടപടികളും പൂര്‍ത്തിയാക്കി മുഹര്‍റം മാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആലോചനയെന്ന് മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഅ് പറഞ്ഞു. രണ്ടുമാസത്തേക്കാണ് ലൈസന്‍സ് മരവിപ്പിക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുക. വികലാംഗര്‍ക്കുമാത്രമായുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിടുന്നവർ, മണിക്കൂറില്‍ 190 കിലോമീറ്ററില്‍ അധികം വേഗത്തില്‍ വാഹനം ഓടിക്കുന്നവർ എന്നിവർക്കും ഇതേ ശിക്ഷ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.