Currency

ഇന്ത്യയിലേക്ക് പാഴ്സല്‍ അയയ്ക്കാം, 66% വിലക്കിഴിവില്‍; ഓഫര്‍ നവംബര്‍ 30 വരെ

സ്വന്തം ലേഖകന്‍Wednesday, October 16, 2019 2:03 pm

ദോഹ: ഖത്തര്‍ തപാല്‍ കമ്പനിയായ ഖത്തര്‍ പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയയ്ക്കാം. നവംബര്‍ 30ന് മുന്‍പ് പാഴ്സലുകള്‍ അയക്കുന്നവര്‍ക്ക് 66% വിലക്കിഴിവ് ലഭിക്കും.

ഓഫര്‍ പ്രകാരം 66% വിലക്കിഴിവില്‍ 30 കിലോ വരെ അയയ്ക്കാം. 4-5 ദിവസത്തിനുള്ളില്‍ പാഴ്സല്‍ ഇന്ത്യയിലെ മേല്‍വിലാസക്കാരന് ലഭിക്കും. ഖത്തര്‍ പോസ്റ്റിന്റെ ഇ-വ്യാപാര സംവിധാനമായ കണക്ടഡ് വിഭാഗത്തിലും ഒട്ടേറെ പുതു സേവനങ്ങള്‍ എത്തിയിട്ടുണ്ട്. യുഎസ്, യുകെ, യൂറോപ്പ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഖത്തറിലേക്ക് പാഴ്സലുകള്‍ എത്തിക്കാം. യുഎസില്‍ നിന്ന് 56% വിലക്കിഴിവില്‍ 23 റിയാലാണ് അടിസ്ഥാന ഷിപ്പിങ് സേവനനിരക്ക്. പാഴ്സലിന് 100 ഗ്രാമിന് 4.60 റിയാല്‍ വീതവും നല്‍കണം.

യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണെങ്കില്‍ 35% ഡിസ്‌ക്കൗണ്ടില്‍ 39 റിയാലാണ് അടിസ്ഥാന നിരക്ക്. 100 ഗ്രാമിന് 2.90 റിയാല്‍ വീതമാണ് നിരക്ക്. സിംഗപ്പൂരില്‍ നിന്ന് 39 റിയാലാണ് അടിസ്ഥാന സേവന നിരക്ക്. പാഴ്സലിന് 100 ഗ്രാമിന് 3.50 റിയാല്‍ വീതം നല്‍കണം. 5 മുതല്‍ 8 ദിവസത്തിനുള്ളില്‍ പാഴ്സല്‍ ഖത്തറിലെ വിലാസത്തിലെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x