Currency

ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി അബൂദബിയില്‍

സ്വന്തം ലേഖകന്‍Friday, October 18, 2019 12:10 pm

അബൂദബി: ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി അബൂദബിയില്‍ സ്ഥാപിക്കുന്നു. മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി എന്ന പേരിലാണ് പുതിയ സര്‍വകലാശാല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, കമ്പ്യൂട്ടര്‍ വിഷന്‍, നാച്ചറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തര കോഴ്‌സുകളും പി.എച്ച്.ഡിയും സര്‍വകലാശാല നല്‍കും.

അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് സര്‍വകലാശാല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയുടെ അധ്യക്ഷതയില്‍ ഒരു ഉപദേശക സമിതി സര്‍വകാലശാലക്കുണ്ടാകും. ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ പിന്തുണയ്ക്കും. നൂതന ശാസ്ത്ര സഹമന്ത്രി സാറാ ബിന്ത് യൂസഫ് അല്‍ അമിരി, ഉന്നത വിദ്യാഭ്യാസ നൈപുണ്യ മന്ത്രി ഡോ.അഹ്മദ് ബിന്‍ അബ്ദുല്ല ഹുമൈദ് ബെല്‍ഹോള്‍ അല്‍ ഫലാസി, ധനകാര്യ വകുപ്പ് ചെയര്‍മാന്‍ ജാസിം അല്‍ സാബി, ചീഫ് മെഷീന്‍ ഇന്റലിജന്‍സ് സയന്റിസ്റ്റ് ഡോ. വാന്‍ ലി മിന്‍ സര്‍വകലാശാല ബോര്‍ഡിലുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x