Currency

ജിദ്ദ വിമാനത്താവളത്തില്‍ പച്ച ടാക്‌സിക്ക് സിവില്‍ ഏവിയേഷന്റെ അംഗീകാരം

സ്വന്തം ലേഖകന്‍Sunday, October 20, 2019 1:06 pm

ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സികളുടെ നിറം പച്ച നിറമായി അംഗീകരിച്ചതായി സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്രാഹീം അല്‍റുഅസാഅ് പറഞ്ഞു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും പൊതു ഗതാഗത അതോറിറ്റിക്കുമായിരിക്കും വിമാനത്താവള ടാക്‌സികളുടെ പൂര്‍ണ നിയന്ത്രണം.

അപേക്ഷ സമര്‍പ്പിച്ചാല്‍ ലൈസന്‍സ് നല്‍കുക, പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയവ അതോറിറ്റികളുടെ പരിധിയിലുള്‍പ്പെടും. ഉപഭോക്താക്കള്‍ക്കുള്ള സേവനവും പ്രത്യേകതകളും സംബന്ധിച്ച വിവരണം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഔദ്യോഗിക സൈറ്റില്‍ വിശദമായി വെളിപ്പെടുത്തുമെന്നും അതോറിറ്റി പറഞ്ഞു.

ജിദ്ദ വിമാനത്താവള ടാക്‌സികളുടെ നിറം പച്ച നിറമാകുമെന്ന് നേരത്തേ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാലത് പരീക്ഷണമെന്നോണമാണെന്നും അനുബന്ധ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x