Currency

മലയാളി യുവാവ് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍Monday, October 21, 2019 12:13 pm

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശി ചാത്തിയറ കാരമത്ത് വീട്ടില്‍ സതീഷ്‌കുമാര്‍ ഭാസ്‌കരന്‍ പിള്ളയെയാണ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആന്തലൂസിലെ താമസസ്ഥലത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട സ്വന്തം വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായി.

ഭാര്യ: രഞ്ജിനി. മക്കള്‍: അച്ചു, സച്ചു. പിതാവ്: ഭാസ്‌കരന്‍ പിള്ള. മാതാവ്: ഭവാനി അമ്മ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x