Currency

പ്രതിവര്‍ഷം 6 കോടി യാത്രക്കാര്‍; ഹമദ് വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കും

സ്വന്തം ലേഖകന്‍Wednesday, October 23, 2019 11:48 am

ദോഹ: 2022ന് ശേഷം പ്രതിവര്‍ഷം 6 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കും. 2022ഓടെ 5.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുമെന്നു നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2022 ഖത്തര്‍ ഫിഫ ലോകകപ്പിന് മുന്‍പ് 5.3 കോടിയും 2022ന് ശേഷം 6 കോടി യാത്രക്കാരും എന്ന ലക്ഷ്യത്തിലേക്കാണ് നടപടികള്‍ മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷം 3.45 കോടി യാത്രക്കാരാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേയ്സ് സിഇയുമായ അക്ബര്‍ അല്‍ ബേക്കറും വിമാനത്താവള അധികൃതരും വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പദ്ധതികള്‍ വ്യക്തമാക്കിയത്. 11,720 ചതുരശ്രമീറ്ററില്‍ ഭക്ഷണ പാനീയ റീട്ടെയ്ല്‍ ശാലകളുണ്ടാകും. 22 പുതിയ ബസ് ഗേറ്റുകള്‍ എന്നിവയെല്ലാം വിപുലീകരണത്തില്‍ ഉള്‍പ്പെടും.

ഡി, ഇ കോണ്‍കോഴ്സുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള 5.3 കോടി യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള വിപുലീകരണ ജോലികള്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങും. 6 കോടി യാത്രക്കാര്‍ എന്ന രണ്ടാം ഘട്ട വിപുലീകരണം ഒരുപക്ഷേ 2022 ന് ശേഷമേ ആരംഭിക്കുകയുള്ളു. 2023 ഓടെ കാര്‍ഗോ ശേഷി 32 ലക്ഷം ടണ്‍ ആക്കി വര്‍ധിപ്പിച്ചുകൊണ്ടുളള പുതിയ കാര്‍ഗോ ടെര്‍മിനലും നിര്‍മിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x