
അബുദാബി: യുഎഇയില്‍ പുകയില ഉല്പന്നങ്ങള്ക്ക് ഡിസംബര്‍ 1 മുതല്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നു. സിഗരറ്റ് ഒന്നിന് 40 ഫില്‍സാണ് അധികമായി ഈടാക്കുക. ഒരു ഗ്രാം പുകയിലയ്ക്ക് 10 ഫില്‍സ് എന്ന തോതില്‍ അധിക നികുതി നല്‍കേണ്ടിവരും. പുകയിലയുടെ ഉപഭോഗം കുറയ്ക്കുന്നതിനാണ് നികുതി കൂട്ടുന്നതെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു.
2021 ആകുമ്പോഴേക്കും പുരുഷന്മാരുടെ പുകയില ഉപയോഗം 21.6%ല്‍ നിന്ന് 15.7% ആയും സ്ത്രീകളുടേത് 1.9%ല്‍നിന്ന് 1.66% ആയും കുറയ്ക്കുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.