Currency

സൗദിയിലെ പുതിയ വാഹന നിയമം; തെറ്റിച്ചാല്‍ വന്‍പിഴ

സ്വന്തം ലേഖകന്‍Friday, October 25, 2019 11:47 am

റിയാദ്: സൗദിയില്‍ പുതിയ വാഹന നിയമം. കാഴ്ച്ചക്കു തടസം സൃഷ്ട്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കര്‍ട്ടന്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാല്‍ 150 മുതല്‍ 300 റിയാല്‍ വരെ പിഴ ഈടാക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടാതെ വാഹനങ്ങളില്‍ മാറ്റം വരുത്തിയാലും പിഴ ലഭിക്കും.

വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റം വരുത്തുന്നതും ഭാരവും വലിപ്പവും വര്‍ദ്ധിക്കുന്ന നിലക്ക് വാഹനങ്ങളുടെ അടിസ്ഥാന സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട്. എന്നാല്‍ വാഹനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകള്‍ ഉടമകള്‍ ട്രാഫിക് വിഭാഗത്തിന് സമര്‍പ്പിക്കാം. വരുത്താന്‍ ഉദ്ദേശിക്കകുന്ന മാറ്റങ്ങള്‍ ട്രാഫിക് നിയമത്തിന് നിരക്കുന്നതായിരിക്കണമെന്നു വ്യവസ്ഥയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x