Currency

റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാര്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പേജുമായി നീതിന്യായ മന്ത്രാലയം

സ്വന്തം ലേഖകന്‍Friday, October 25, 2019 12:27 pm

ദോഹ: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രജിസ്‌ട്രേഷനുകള്‍ക്കായി നീതിന്യായ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക പേജ് ആരംഭിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കാവശ്യമായ കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബ്രോഷറുകളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കമ്പനികളും വ്യക്തികളും തങ്ങളുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഖത്തറില്‍ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.

ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സിറ്റിസ്‌കേപ് ഖത്തര്‍ പ്രദര്‍ശനത്തില്‍ നീതിന്യായ മന്ത്രാലയവും തങ്ങളുടെ പവലിയനുമായി പങ്കെടുക്കുന്നുണ്ട്. നോണ്‍ ഖത്തരി ഓണര്‍ഷിപ്, ഓണര്‍ഷിപ്പിനും ഉപയോഗത്തിനുമായി അനുവദിക്കപ്പെട്ട മേഖലകള്‍ എന്നിവ സംബന്ധിച്ച് വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മന്ത്രാലയത്തിന്റെ പവലിയനില്‍ കമ്പനികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി വിതരണത്തിന് വെച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x