Currency

കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളോട് അനുബന്ധിച്ചുള്ള ഫാര്‍മസികള്‍ 15ന് പൂട്ടും

സ്വന്തം ലേഖകന്‍Saturday, November 2, 2019 12:59 pm

കുവൈത്ത് സിറ്റി: കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളോട് അനുബന്ധിച്ചുള്ള 67 ഫാര്‍മസികള്‍ നവംബര്‍ 15നു പൂട്ടും. കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫാര്‍മസികള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഈയിടെ കൈക്കൊണ്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ യൂണിയന്‍ ആണ് ഈ തീരുമാനമെടുത്തത്. ഫാര്‍മസികള്‍ സ്വദേശി ഫാര്‍മസിസ്റ്റിന്റെ ലൈസന്‍സ് പ്രകാരമാണു പ്രവര്‍ത്തിക്കേണ്ടതെന്നാണു മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളിലെ ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത് സൊസൈറ്റികളുടെ ലൈസന്‍സിന്മേലാണ്. ഫാര്‍മസി എന്നത് മെഡിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ടതായതിനാല്‍ ലൈസന്‍സ് ഫാര്‍മസിസ്റ്റിന്റെ പേരിലായിരിക്കണമെന്ന നിര്‍ദേശം. നിര്‍ദേശം ഫാര്‍മസിസ്റ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും സഹകരണ സ്ഥാപനങ്ങളുടെ താല്‍പര്യത്തിന് വിഘാതമാണെന്നും യൂണിയന്‍ ചെയര്‍മാന്‍ മിഷാല്‍ അല്‍ സായര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x