Currency

യുഎഇയിലെ 2019-20 വര്‍ഷത്തെ അവധി ദിനങ്ങള്‍; പുതിയ പട്ടികയ്ക്ക് ക്യാബിനറ്റ് അംഗീകാരം

സ്വന്തം ലേഖകന്‍Sunday, November 3, 2019 2:25 pm

അബുദാബി: യുഎഇയില്‍ 2019-20 വര്‍ഷങ്ങളിലേക്കുള്ള അവധി ദിനങ്ങളുടെ പുതിയ പട്ടികയ്ക്ക് അംഗീകാരം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ പൊതു- സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പുതിയ തീരുമാനപ്രകാരം 2019ലെ അവധി ദിനങ്ങള്‍

നബി ദിനം- നവംബര്‍ 9

സ്മരണ ദിനം- ഡിസംബര്‍ 1

യുഎഇ ദേശീയ ദിനം- ഡിസംബര്‍ 2, 3

2020ലെ അവധി ദിനങ്ങള്‍ ഇവയാണ്.

പുതുവര്‍ഷം- ജനുവരി 1

ചെറിയ പെരുന്നാള്‍- റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ

അറഫാ ദിനം- ദുല്‍ഹജ്ജ് 9

ബലി പെരുന്നാള്‍- ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ

ഹിജ്‌റ പുതുവര്‍ഷാരംഭം- ഓഗസ്റ്റ് 23

നബിദിനം- ഒക്ടോബര്‍ 29

സ്മരണ ദിനം- ഡിസംബര്‍ 1

ദേശീയ ദിനം- ഡിസംബര്‍ 2, 3 വരെ


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x