Currency

ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ എയര്‍പോര്‍ട്ട് നികുതി ബാധകം

സ്വന്തം ലേഖകന്‍Sunday, November 3, 2019 2:35 pm

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ എയര്‍പോര്‍ട്ട് നികുതി ബാധകമാക്കുന്നു. ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നതിന് യാത്രക്കാര്‍ പത്തു റിയാല്‍ വീതമാണ് എയര്‍പോര്‍ട്ട് നികുതി നല്‍കേണ്ടത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്കായാണ് ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കുന്നത്. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും നികുതി ബാധകമല്ല.

ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കാന്‍ ഗതാഗത മന്ത്രിയാണ് അനുമതി നല്‍കിയത്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതിക്ക് മൂല്യ വര്‍ധിത നികുതിയും ബാധകമാണ്. ആഭ്യന്തര ടിക്കറ്റ് നിരക്കിനും ഇത് ബാധകമാണ്. എന്നാല്‍ അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് മൂല്യ വര്‍ധിത നികുതി ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x