
ജിദ്ദ: സൗദിയില്‍ പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 50 റിയാല്‍ മുതല്‍ 6000 വരെ. സൗദി ആഭ്യന്തര മന്ത്രി അടുത്തിടെ അംഗീകാരം നല്‍കിയ പെരുമാറ്റച്ചട്ടങ്ങളാണ് നടപ്പാക്കിത്തുടങ്ങിയത്. 19 നിയമലംഘനങ്ങളാണ് ചട്ടങ്ങളില്‍ പറയുന്നത്. നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനകം ചിലര്‍ പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമലംഘനങ്ങളും ഒരോന്നിനുമുള്ള പിഴയും നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.