Currency

ധനകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം; സ്വദേശി ജീവനക്കാരുടെ എണ്ണം 40% ആക്കും

സ്വന്തം ലേഖകന്‍Tuesday, November 5, 2019 3:13 pm

അബുദാബി: യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സെന്‍ട്രല്‍ ബാങ്ക്. 3 വര്‍ഷത്തിനകം സ്വദേശി ജീവനക്കാരുടെ എണ്ണം 40 ശതമാനമാക്കും. സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയിട്ടും രാജ്യത്തെ ധനകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു മതിയായ പ്രാതിനിധ്യമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

നിലവില്‍ ധനവിനിമയ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ 26.1 ശതമാനം മാത്രമാണെന്നു സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുബാറക് റാഷിദ് അല്‍ മന്‍സൂരി പറഞ്ഞു. യുഎഇ ബാങ്കിങ് ഫെഡറേഷനും സ്വദേശിവല്‍ക്കരണ പദ്ധതിയുമായി സഹകരിക്കും.

രാജ്യത്തിന്റെ സാമ്പത്തിക നില ഈ വര്‍ഷം 2.4 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്ധനേതര വരുമാനമാണ് 1.4 ശതമാനം. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നിക്ഷേപത്തില്‍ 4.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. പ്രവാസികളുടെ നിക്ഷേപം 5.9 ശതമാനത്തിലെത്തിയെന്നും വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x