
റിയാദ്: സൗദിയില്‍ ആദ്യമായി ഗാര്‍ഹിക തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് വൈദ്യ പരിശോധനക്കുള്ള സമയം പത്തു ദിവസമായി കുറക്കണമെന്ന് മദീന ചേംബര്‍ ഓഫ് ഹെല്‍ത്ത് കമ്മറ്റി. രാജ്യത്ത് പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരാവശ്യമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യമായി ഗാര്‍ഹിക തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് താമസ രേഖ ലഭിക്കുന്നതിന് മുന്നോടിയായി സൗദിയിലെത്തി 3 മാസത്തിനുള്ളില്‍ വൈദ്യ പരിശോധന നടത്തിയാല്‍ മതി എന്നതാണ് നിലവിലെ നിയമം.
ചില സ്‌പോണ്‍സര്‍മാര്‍ ഈ സമയത്തിനുള്ളില്‍ പോലും തങ്ങളുടെ തൊഴിലാളികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നില്ല. എന്നാലിത് പകര്‍ച്ച വ്യാധികള്‍ രാജ്യത്ത് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായാണ് മദീന ചേംബര്‍ ഓഫ് ഹെല്‍ത്ത് കമ്മറ്റിയുടെ വിലയിരുത്തല്‍. പോഷകാഹാര കുറവ് കൊണ്ടും ജീവിത സാഹചര്യങ്ങള്‍ കൊണ്ടും മറ്റുമായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് രോഗസാധ്യത കൂടുതലാണ്.
അതിനാല്‍ തന്നെ രാജ്യത്തെത്തുന്ന വിദേശികള്‍ എയ്ഡ്‌സ്, ഹൈപ്പറ്റിറ്റിസ് ബി, ഹൈപ്പറ്റിറ്റിസ് സി, ക്ഷയം, ചര്‍മ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ച വ്യാധി രോഗമുള്ളവരാണെങ്കില്‍ 3 മാസത്തിനുള്ളില്‍ രോഗം മറ്റുള്ളവരിലേക്കും പകരും. അതുവഴി രോഗം രാജ്യത്ത് വ്യാപിക്കുകയും ചെയ്യും. ഇതുതടയാനാണ് തൊഴിലാളി രാജ്യത്തെത്തി പരമാവധി 10 ദിവസത്തിനുള്ളില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കണം എന്നാവശ്യപ്പെടുന്നതെന്ന് മദീന ചേംബര്‍ ഓഫ് ഹെല്‍ത്ത് കമ്മറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.