
അബൂദബി: തലസ്ഥാനത്ത് പബ്ലിക് പ്രോസിക്യൂഷന് ഓഫിസിലേക്ക് പോകാന്‍ കഴിയാത്ത നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതികളെ ചോദ്യംചെയ്യാനും ജുഡീഷ്യല്‍ നടപടി വേഗത്തിലാക്കാനും വിദൂര വിചാരണയുടെ ഭാഗമായി വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
പബ്ലിക് പ്രോസിക്യൂഷന് നടപടിക്രമം അനുസരിച്ച് നിയമപരമായ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മുന്‍നിര സംരംഭങ്ങളുടെ ഭാഗമാണ് വിഡിയോ കോണ്‍ഫറന്‍സിങ് എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുന്‍കൈയെടുക്കുന്നതിന്റെ ഭാഗമായാണ് വിഡിയോ കോണ്‍ഫറന്‍സിങ് സെഷന് ആരംഭിച്ചതെന്ന് അബൂദബി അറ്റോണി ജനറല്‍ കൗണ്‍സിലര്‍ അലി മുഹമ്മദ് അല്‍ ബലൂഷി അറിയിച്ചു.
വിഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗിച്ചുള്ള വിദൂര അന്വേഷണ സെഷന് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പ്രതികള്‍ക്ക് ന്യായമായി ചോദ്യം ചെയ്യാനുള്ള അവസരം നല്‍കുമെന്നും അല്‍ ബലൂഷി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള ചോദ്യംചെയ്യലില്‍ പ്രതിക്ക് ശാരീരികമോ ധാര്‍മികമോ ആയ സമ്മര്‍ദത്തിനോ ബലപ്രയോഗത്തിനോ വിധേയരാകില്ലെന്നും പുതിയ സേവനം ഉറപ്പാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.