
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ വര്‍ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതനുസരിച്ച് പുതിയ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും പെയിന്റിങ്ങിനും 30 ദിവസം മുതല്‍ 180 ദിവസം വരെ വാരന്റി നല്‍കണം. കൂടുതല്‍ കാലം വാറന്റി നല്‍കുന്ന രീതിയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയുണ്ടാക്കുന്നതിന് തടസ്സമില്ല.
എന്‍ജിന്‍, ഗിയര്‍ ബോക്‌സ് എന്നിവക്ക് ചുരുങ്ങിയത് 90 ദിവസത്തെ വാറന്റി നല്‍കണം. പഴയ എന്‍ജിന്‍ അറ്റകുറ്റപ്പണിക്ക് 30 ദിവസം നല്‍കിയാലും മതിയാവും. എയര്‍ കണ്ടീഷനിങ് കംപ്രസറിന് 60 ദിവസമാണ് ചുരുങ്ങിയ വാറന്റി കാലാവധി. ബോഡി ഫിറ്റിങ്ങിന് 30 ദിവസവും പഴയ ബോഡി അറ്റകുറ്റപ്പണിക്ക് 15 ദിവസവും ചുരുങ്ങിയ പരിധിയുണ്ട്. മത്സരയോട്ടത്തിന് ഉപയോഗിക്കുന്ന കാറുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.