Currency

പാര്‍ക്കിങ് ഫീസ് എസ്എംഎസ് വഴി; പൊതു അവധി ദിവസങ്ങളില്‍ സൗജന്യം

സ്വന്തം ലേഖകന്‍Tuesday, November 12, 2019 12:14 pm

അബുദാബി: ജിസിസി രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അബുദാബിയില്‍ എസ്എംഎസ് വഴി പാര്‍ക്കിങ് തുക അടയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. പ്രാദേശിക ടെലിഫോണ്‍ ദാതാക്കളായ എത്തിസാലാത്ത്, ഡു എന്നീ മൊബൈലുകളില്‍ നിന്നാണ് എസ്എംഎസ് അയക്കേണ്ടത്.

ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 12 വരെയാണ് പാര്‍ക്കിങിന് ഫീസ് ഈടാക്കുക. വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് സൗജന്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x