Currency

സൗദിയില്‍ ഒരു റിയാലിന്റെ പേപ്പര്‍ കറന്‍സി സൗദി പിന്‍വലിക്കുന്നു

സ്വന്തം ലേഖകന്‍Friday, November 15, 2019 12:15 pm

റിയാദ്: സൗദി അറേബ്യ ഒരു റിയാല്‍ പേപ്പര്‍ കറന്‍സികള്‍ പിന്‍വലിക്കുന്നു. പകരം നാണയങ്ങള്‍ കൂടുതല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. പേപ്പര്‍ കറന്‍സികളുടെ ഈടില്ലായ്മയാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.

സൗദി അറേബ്യന്‍ മോണിറ്ററിംഗ് ഏജന്‍സി(സാമ)യാണ് ഒറ്റ റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ച് പകരം നാണയങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ചത്. 700 ദശലക്ഷം റിയാലിന്റെ നാണയങ്ങള്‍ വിപണിയില്‍ എത്തിക്കും. വിപണിയിലുള്ള മൊത്തം കറന്‍സിയുടെ നാലിലൊന്ന് വരുമിത്. പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങളുടെ ഉപയോഗം ദീര്‍ഘ കാലം നിലനില്‍ക്കുമെന്നതാണ് നോട്ടുകള്‍ പിന്‍വലിച്ച് നാണയങ്ങള്‍ ഇറക്കുന്നതിന് കാരണമെന്ന് സാമാ കിഴക്കന്‍ പ്രവിശ്യാ ഡയറക്ടര്‍ മുഹമ്മദ് അല്‍ നഈം വ്യക്തമാക്കി.

പേപ്പര്‍ കറന്‍സികള്‍ക്ക് പകരമായി കൂടുതല്‍ നാണയങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ലഭ്യതക്കനുസരിച്ച് ഇനിയും കൂടുതല്‍ വിപണിയിലെത്തുമെന്നും മുഹമ്മദ് അല്‍ നഈം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x