
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജലീബ് മേഖലയിലെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ക്ലീന്‍ ജലീബ് കാമ്പയിന് ഇന്ന് ആരംഭിക്കും. മൂന്നു മാസം നീണ്ടു നില്ക്കുന്ന കാമ്പയിനിലൂടെ പ്രദേശത്ത് നിന്നു അനധികൃത താമസക്കാരെ തുടച്ചുമാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തില്‍ സമഗ്രമായ പരിശോധന കാമ്പയിനാണു ഞായറാഴ്ച തുടക്കമാകുന്നത്. മാന്‍പവര്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സമിതിയാണ് റെയിഡിന് നേതൃത്വം നല്‍കുക. പ്രദേശത്ത് ലൈസന്‍സില്ലാതെ നിരവധി കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി ആദ്യഘട്ട പരിശോധനയില്‍ അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്.
വീടുകള്‍, റിയല്‍ എസ്റ്റേറ്റ് കെട്ടിടങ്ങള്‍, വെയര്‍ ഹൗസുകള്‍ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കും. പ്രത്യേക റൂം തുറന്നും ഹെലികോപ്ടര്‍ വഴി ആകാശ നിരീക്ഷണം നടത്തിയും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കനത്ത പരിശോധനക്കാണ് നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.