Currency

വന്‍ തിരക്ക്: റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി

സ്വന്തം ലേഖകന്‍Tuesday, November 19, 2019 7:30 pm

റിയാദ്: സൗദിയിലെ റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി. നേരത്തെ ഡിസംബര്‍ 15ന് അവസാനിക്കുന്ന തരത്തിലായിരുന്നു ഫെസ്റ്റിവല്‍ സജ്ജീകരിച്ചിരുന്നതെങ്കിലും വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജനറല്‍ എന്റര്‍ടെയിന്റ്‌മെന്റ് അതോറിറ്റി അറിയിച്ചു.

സൗദി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തീരുമാനം. റിയാദിലെ 12 സ്ഥലങ്ങളിലായാണ് ലോകോത്തര വാണിജ്യ കലാ സാഹസിക പരിപാടികള്‍ നടക്കുന്നത്. എഴുപത് ലക്ഷത്തിലേറെ പേരാണ് ഇതിനകം ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x