Currency

മക്ക പൊതുഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു; നാനൂറ് ബസുകള്‍ നിരത്തില്‍

സ്വന്തം ലേഖകന്‍Wednesday, November 20, 2019 12:18 pm

മക്ക: മക്കയില്‍ പൊതുഗതാഗത പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. നാനൂറ് ബസ്സുകളാണ് ഇതിന്റെ ഭാഗമായി നിരത്തിലിറക്കിയത്. അഞ്ഞൂറ് ബസ് സ്റ്റേഷനുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. മക്കയുടെ വികസനവും പൊതു ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.

സാമ്പത്തിക, വികസന മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ലക്ഷ്യമിട്ടാണ് പൊതു ഗതാഗത പദ്ധതിയുടെ തുടക്കം. മക്കയുടെ വിവിധ ഭാഗങ്ങളിലായി 500 ബസ്സ്‌റ്റോപ്പുകള്‍ നിര്‍മിക്കുക, ബസുകള്‍ക്കായി പ്രത്യേക ട്രാക്കുകള്‍ ഒരുക്കുക, പ്രധാന റോഡുകളില്‍ ഏഴ് നടപ്പാലകള്‍ നിര്‍മിക്കുക, പ്രായം കൂടിയവര്‍ക്കും വികലാംഗര്‍ക്കും ഇലക്ട്രിക് ലിഫ്റ്റുകള്‍ ഒരുക്കുക തുടങ്ങിയവ പൊതു ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടും.

റോഡിലെ തിരക്ക് കുറക്കാനും ഇതിലൂടെ സാധിക്കും. മക്കയില്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ക്കായുള്ള പൊതു ഗതാഗത പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. രണ്ട് വര്‍ഷം മുമ്പാണ് മക്ക ഗവര്‍ണറും മക്ക വികസന അതോറിറ്റി അധ്യക്ഷനുമായി അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഇതിനായുള്ള കരാര്‍ ഒപ്പുവെച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x