
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് മുന്‍സിപ്പാലിറ്റി. ഇതുവരെ ഇരുനൂറോളം കെട്ടിടങ്ങളില്‍ നിന്ന് ബാച്ച്‌ലര്‍മാരെ ഒഴിപ്പിച്ചു. കുടുംബത്തോടൊപ്പമല്ലാതെ വിദേശികള്‍ക്ക് താമസമൊരുക്കിയാല്‍ ആയിരം ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.
സ്വകാര്യ പാര്‍പ്പിടമേഖലകളില്‍ നിന്ന് കുടുംബമില്ലാതെ താമസിക്കുന്ന മുഴുവന്‍ വിദേശികളെയും പുറത്താക്കുന്നത് വരെ നടപടികള്‍ തുടരുമെന്ന് കമ്മിറ്റിയുടെ അധ്യക്ഷനും മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ അമ്മാര്‍ അല്‍ അമ്മാര്‍ അദ്ദേഹം പറഞ്ഞു. ബാച്ച്‌ലര്‍ താമസക്കാരെ പുറത്താക്കണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് 70 ശതമാനം റിയല്‍ എസ്റ്റേറ്റ് ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
ഇതുവരെ 200 കെട്ടിടങ്ങളില്‍ നിന്ന് ബാച്ചലര്‍ താമസക്കാരെ ഒഴിപ്പിച്ചു. 250 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിര്‍ദേശം പാലിക്കാത്ത 270 കെട്ടിട ഉടമകള്‍ക്കെതിരെ മുന്നറിയിപ്പ് നോട്ടിസ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്ന കെട്ടിട ഉടമകള്‍ ആദ്യതവണ 500 ദിനാറും ആവര്‍ത്തിച്ചാല്‍ 1000 ദിനാറും പിഴ ചുമത്തുമെന്നും അമ്മാര്‍ അല്‍ അമ്മാര്‍ പറഞ്ഞു. ക്ലീന്‍ ജലീബ് എന്ന പേരില്‍ പ്രത്യക കാമ്പയിന്‍ ആരംഭിച്ചതിനാല്‍ ജലീബ് അല്‍ ശുയൂഖ് മേഖലയെ താത്കാലികമായി കമ്മിറ്റിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.