Currency

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും സ്വദേശിവത്ക്കരണം

സ്വന്തം ലേഖകന്‍Thursday, November 21, 2019 12:28 pm

റിയാദ്: സൗദിയില്‍ പഴം, പച്ചക്കറി മേഖലകളിലെ സ്വദേശിവത്കരണം സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ചിലയിടങ്ങളില്‍ മാത്രമായിരുന്ന സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നത്. ഭാവിയില്‍ ചെറുകിട സംരംഭ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം.

നേരത്തെ, വിവിധ ഘട്ടങ്ങളിലായി വസ്ത്രം, നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാച്ച്, കണ്ണട, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയ ചെറുകിട മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x