Currency

പൊതു ഗതാഗത മേഖലയില്‍ സമഗ്ര പരിഷ്‌കാരം നടത്തി അബുദാബി

സ്വന്തം ലേഖകന്‍Thursday, November 21, 2019 12:36 pm

അബുദാബി: ഗതാഗത രംഗത്ത് സമഗ്ര പരിഷ്‌കാരം നടത്തി അബുദാബി സംയോജിത ഗതാഗത സേവനം മെച്ചപ്പെടുത്തുന്നു. ടോള്‍ ഗേറ്റ് സംവിധാനത്തിനു മുന്നോടിയായാണ് നടപടി. പുതിയ റൂട്ടുകള്‍ ഏര്‍പ്പെടുത്തിയും നിലവിലുള്ളവ പരിഷ്‌കരിച്ചും തിരക്കുള്ള റൂട്ടുകളില്‍ അധിക സര്‍വീസ് ഏര്‍പ്പെടുത്തിയുമാണ് പരിഷ്‌കാരം. ഈ വര്‍ഷം മൂന്നാം പാദത്തിലെ കണക്കനുസരിച്ച് അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ മേഖലകളിലേക്കായി പുതിയ 141 ബസുകളാണ് സര്‍വീസ് നടത്തുന്നത്.

ഇതില്‍ 73 എണ്ണം അബുദാബിയും പരിസര പ്രദേശങ്ങളിലും ഓടുമ്പോള്‍ 22 എണ്ണം കിഴക്കന്‍മേഖലയായ അല്‍ഐനിലേക്കും 30 ബസുകളും 16 മിനി ബസുകളും പടിഞ്ഞാറന്‍ മേഖലയായ അല്‍ദഫ്‌റയിലുമാണ് സര്‍വീസ് നടത്തുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തെയും ലൂവ്‌റ് അബുദാബി, നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, ഖസര്‍ അല്‍ വതന്‍ തുടങ്ങി അബുദാബിയുടെ പ്രധാന ആകര്‍ഷണങ്ങളെ ബന്ധിപ്പിച്ചാണ് സേവനം ക്രമീകരിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x