
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശി അധ്യാപക നിയമനത്തിനു രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ട ബില്ലിനു വിദ്യാഭ്യാസസമിതി അംഗീകാരം നല്കി. വിദ്യാഭ്യാസ നിലവാരത്തില്‍ മുന്നിട്ട് നില്ക്കുന്ന രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണെമെന്നും പരിചയസമ്പത്തുള്ളവരെ മാത്രം നിയമിച്ചല്‍ മതിയെന്നുമാണ് നിര്‍ദേശം.
അല്‍ തബ്തബാഇ എംപിയാണ് സ്കൂളുകളില്‍ വിദേശി അധ്യാപകരെ നിയമിക്കുന്നതിന് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും നിലവിലുള്ളവ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു കരട് നിര്‍ദേശം അവതരിപ്പിച്ചത്. വിദേശ അധ്യാപകര്‍ക്ക് ബിരുദാനന്ത ബിരുദവും ചുരുങ്ങിയത് പത്തുവര്‍ഷത്തെ പരിചയവും നിര്‍ബന്ധമാക്കണമെന്നും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു. അധ്യാപകരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നു ഉറപ്പു വരുത്തണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ അധ്യാപകരുടെ കുത്തൊഴുക്കാണെന്നും സ്വദേശി അധ്യാപകരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പാര്‍ലമെന്റ് വിദ്യാഭ്യാസ സമിതിയുടെ അംഗീകാരം ലഭിച്ച നിര്‍ദേശം നിയമകാര്യ സമിതിയുടെ പരിഗണക്കു വിട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.