
അബൂദബി: അറബ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നതിന് ടൂറിസ്റ്റ് കാര്‍ഡ് അനുവദിക്കുമെന്ന് അറബ് ഓര്‍ഗനൈസേഷന്‍ ഓഫ് ടൂറിസം വ്യക്തമാക്കി. അറബ് വിനോദ സഞ്ചാരികള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കിടയില്‍ യഥേഷ്ടം സഞ്ചരിക്കുവാന്‍ അനുവദിക്കുന്നതാണ് പുതിയ ടൂറിസ്റ്റ് കാര്‍ഡ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുവാന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ലാതാകും. അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. ബന്ദര്‍ അല്‍ ഫഹദാണ് ഇക്കാര്യം പറഞ്ഞത്.
അറബ് അഭ്യന്തര മന്ത്രിമാരുടെ കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂറിസം സുരക്ഷയുടെ രണ്ടാം അറബ് ടൂറിസം സുരക്ഷാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം സുരക്ഷക്കായി അറബ് രാജ്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിനായി അറബ് ഉപദേശക സമിതി രൂപീകരിക്കുക, തീവ്രവാദ ഭീഷണികളെ നേരിടാന്‍ വിനോദ സഞ്ചാരികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി സഹകരിക്കുവാന്‍ അറബ് രാജ്യങ്ങളെ ക്ഷണിക്കുക, തുടങ്ങി നിരവധി ശുപാര്‍ശകളും ഫോറത്തില്‍ ഉയര്‍ന്ന് വന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.