
റിയാദ്: സൗദിയില്‍ വ്യവസായ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ധാരണ. രാജ്യത്തെ സുപ്രധാനമായ അഞ്ച് വകുപ്പുകള്‍ തമ്മിലാണ് സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന് ധാരണയിലെത്തിയത്. ഇത് വഴി വര്‍ഷം മുപ്പത്തിയാറായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
തൊഴില്‍ സാമൂഹ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ധാരണ. സുപ്രധാന വകുപ്പുകളായ വ്യവസായ ധാതുവിഭവ മന്ത്രാലയം, സാങ്കേതിക തൊഴില്‍ പരിശീലന ജനറല്‍ ഓര്ഗനൈസേഷന്, മാനവ വിഭവശേഷി ഫണ്ട്, സൗദി ചേമ്പേഴ്സ് കൗണ്‍സില്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് തൊഴില്‍ സാമൂഹ്യ മന്ത്രാലയം ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്.
സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുന്നതിനും അതിനായി പ്രോത്സാഹനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ധാരണ. ഇത് വഴി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി മുപ്പത്തിയാറായിരത്തോളം തൊഴിലവസരങ്ങള്‍ ഒരു വര്‍ഷത്തിനകം വ്യവസായ മേഖലയില്‍ ഒരുക്കാനാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.