Currency

യു.എ.ഇയില്‍ ടെലിഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ ഇനി ഫീസ് നല്‍കേണ്ട; ട്രായ് നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, November 26, 2019 12:58 pm

അബൂദബി: ഉപഭോക്താക്കള്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ പേരില്‍ പ്രത്യേക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ഇത്തിസലാത്ത്, ഡു കമ്പനികള്‍ക്ക് നിര്‍ദേശം. യു.എ.ഇ ടെലികോം അതോറിറ്റിയാണ് ഇതുസംബന്ധിച്ച നയം വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ ഭാഗത്തു നിന്നുള്ള വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി.

ടെലിഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ എത്തുന്നതിന്റെ പേരില്‍ പ്രത്യേക ഫീ ഈടാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അവകാശമില്ലെന്ന് ട്രായ് വ്യക്തമാക്കി. സെല്‍ഫോണ്‍, ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയുടെ തകരാര്‍ സൗനജ്യമായി പരിഹരിച്ചു നല്‍കേണ്ട ചുമതല ടെലികോം കമ്പനികള്‍ക്കുണ്ട്. സാങ്കേതിക വിദഗ്ധ സംഘത്തെ നേരിട്ടു തന്നെ അയച്ച് തകരാര്‍ പരിഹരിക്കാന്‍ ഡു, ഇത്തിസലാത്ത് കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ഉപയോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ പാടില്ല.

ലഭിക്കുന്ന സേവനത്തിന് ഉപഭോക്താവ് കൃത്യമായി പണം നല്‍കുന്നുണ്ട്. എന്നിരിക്കെ, ഉപകരണത്തിന് തകരാര്‍ സംഭവിച്ചാല്‍ അത് നേരെയാക്കേണ്ട ഉത്തരവാദിത്തം കമ്പനികള്‍ക്കു തന്നെയാണെന്നും പ്രസ്താവനയില്‍ ട്രായ് വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x