
റിയാദ്: സൗദിയില്‍ ഇനിമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനു പകരം താമസ രേഖയായ ഇഖാമ മതി. ജനുവരി ഒന്ന് മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിദേശികളുടെ ഇഖാമയുമായും സ്വദേശികളുടെ നാഷണല്‍ ഐ.ഡിയുമായും ബന്ധിപ്പിക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.
ആരോഗ്യ ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ രേഖകളായ വിദേശികളുടെ ഇഖാമയുമായും സ്വദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയായതിനാല്‍ ജനുവരി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ആവശ്യമായിവരില്ല. ചികിത്സക്കായി വിദേശികള്‍ ഇഖാമയും സ്വദേശികള്‍ തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിച്ചാല്‍ മതി.
ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് ആപ്പുകള്‍ ലഭ്യമാകുകയും ഇ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരമായി തിരിച്ചറിയല്‍ രേഖ സ്വീകരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.