Currency

ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികക്ക് തൈക്വാന്‍ഡോ റഫറി സര്‍ട്ടിഫിക്കേഷന്‍

സ്വന്തം ലേഖകന്‍Wednesday, December 4, 2019 12:16 pm

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ കായികാധ്യാപിക ഡിപ്ഷിക ബറുവക്ക് കൊറിയന്‍ ആയോധനകലയായ തൈക്വാന്‍ഡോയില്‍ അന്താരാഷ്ട്ര റഫറിയാകാനുള്ള സാക്ഷ്യപത്രം ലഭിച്ചു. ഇന്ത്യന്‍ സംസ്ഥാനമായ അസമില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ വനിതയാണ് ഡിപ്ഷിക. ഗുവാഹതി സ്വദേശിയായ ഡിപ്ഷിക ബറുവ തൈക്വാന്‍ഡോയില്‍ മൂന്നാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. തൈക്വാന്‍ഡോ പി ഗ്രേഡ് ദേശീയ റഫറിയായ അവര്‍, ബഹ്റൈന്‍ തൈക്വാന്‍ഡോ അസോസിയേഷന്‍ അമ്പയര്‍ കൂടിയാണ്. 2017 മുതല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നു.

ബഹ്റൈന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെഡറേഷനെ പ്രതിനിധാനം ചെയ്ത് അവര്‍ അടുത്തിടെ ദക്ഷിണ കൊറിയയിലെ വേള്‍ഡ് തൈക്വാന്‍ഡോയുടെ കീഴില്‍ വുക്സിയില്‍ (ചൈന) നടന്ന അന്താരാഷ്ട്ര റഫറി സെമിനാറില്‍ പങ്കെടുത്തിരുന്നു. വേള്‍ഡ് തൈക്വാന്‍ഡോ വുക്സി സെന്ററാണ് സെമിനാര്‍ സംഘടിപ്പിച്ചത്. നബ കുമാര്‍ ദാസാണ് ഭര്‍ത്താവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x