Currency

ഗതാഗത നിയമലംഘനം: ഒക്ടോബറില്‍ കേസുകളുടെ എണ്ണത്തില്‍ 10.9% വര്‍ധന

സ്വന്തം ലേഖകന്‍Thursday, December 5, 2019 1:11 pm

ദോഹ: മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബറില്‍ ഗതാഗത കേസുകളുടെ എണ്ണത്തില്‍ ഖത്തറില്‍ വര്‍ധന. പ്ലാനിങ്- സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം ഒക്ടോബറില്‍ 599 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് 10.9% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത അപകടങ്ങളില്‍ 85% പേര്‍ക്കു ചെറിയ പരുക്കുകളും 12% പേര്‍ക്ക് ഗുരുതരമായ പരുക്കാണുള്ളത്. 16 പേരാണ് വിവിധ അപകടങ്ങളില്‍ മരണമടഞ്ഞത്. ഒക്ടോബറില്‍ 6,557 പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ധന മാസാടിസ്ഥാനത്തില്‍ 10.7% ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x